മാഹി: മാഹി ഉൾപെടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, സുപ്രീം കോടതി നിർദ്ദേശം പാലിച്ച് കൊണ്ട് തെരുവ് പട്ടികൾക്ക് പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നും, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റീടാർ ചെയ്യണമെന്നും, ആവശ്യപ്പെട്ട് ജോയിന്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി
ഡിസമ്പർ 9 ന് കാലത്ത് 10 മണിക്ക് സിവിൽസ്റ്റേഷന് മുന്നിൽ ബഹുജന ധർണ്ണ നടത്തും.
ഷാജി പിണക്കാട്ട്, പി.വി.ചന്ദ്രദാസ്, സഹദേവൻ: അച്ചമ്പത്ത്, ടി.സിയാദ്, കെ.സുജിത്ത്കുമാർ ഷിനോജ് രാമചന്ദ്രൻ, സി.കെ.പത്മനാഭൻ മാസ്റ്റർ
എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.