*മാഹി ആശുപത്രിയിൽ പുതിയ കെട്ടിട പദ്ധതി പുനരുജ്ജീവനം: പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു*

മാഹി: മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണ പദ്ധതി പുനരുജ്ജീവന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പുതുച്ചേരിയിൽ നിന്നാണ് രാവിലെ ഉദ്ഘാടനം നിർവഹിച്ചത്.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാഹിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ കെട്ടിടം നിലവിൽ വന്നാൽ വിവിധ വിഭാഗങ്ങൾ കൂടുതൽ ആധുനിക രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ K. കൈലാസനാതഥൻ , മുഖ്യമന്ത്രി N. രംഗസ്വാമി , പൊതുമരാമത്ത് മന്ത്രി K. ലക്ഷ്മിനാരായണൻ , എംപിമാരായ S. സെൽവഗണപതി , V. വൈഥിലിഗം എന്നിവർ പങ്കെടുത്തു.
മാഹിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ എം.എൽ.എ രമേശ് പറമ്പത്ത്,റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ , മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷ്ഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി.പി. ബിജു, ഡോ. വി.പി. ശ്രീജിത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തനികാജലം, ജൂനിയർ എഞ്ചിനീയർമാരായ ദിനേഷ്, പി. പ്രശാന്ത്, പി.പി. രാജേഷ്, കെ.പി. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പദ്ധതി പുനരുജ്ജീവനത്തോടെ മാഹി മേഖലയിലെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.