വാഗ്ഭടാനന്ദൻ അദ്വൈത മാർഗ്ഗത്തിലൂടെ സാമൂഹ്യ പരിഷ്ക്കരണം സാധ്യമാക്കി കെ.പി പ്രീതാനന്ദൻ

വാഗ്ഭടാനന്ദൻ അദ്വൈത മാർഗ്ഗത്തിലൂടെ സാമൂഹ്യ പരിഷ്ക്കരണം സാധ്യമാക്കി  കെ.പി പ്രീതാനന്ദൻ

വാഗ്ഭടാനന്ദൻ അദ്വൈത ചിന്താപദ്ധതിയാണ് സാമൂഹ്യ പരിഷ്ക്കരണത്തിനുപോയോഗിച്ചതെന്ന് കേരള ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രീതാനന്ദൻ

പാനൂർ :

വാഗ്ഭടാനന്ദൻ അദ്വൈത ചിന്താപദ്ധതിയാണ് സാമൂഹ്യ പരിഷ്ക്കരണത്തിനുപോയോഗിച്ചതെന്ന് കേരള ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രീതാനന്ദൻ പറഞ്ഞു. കേരള ആത്മവിദ്യാസംഘം കുന്നോത്ത്പറമ്പ് ആത്മവിദ്യാസംഘം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അനാചാരങ്ങളെ അനുകരണങ്ങളിലൂടെ ആചാരങ്ങളായി നിലനിർത്താൻ ബോധപൂർവ്വം ശ്രമിക്കുന്നവർ സമൂഹത്തെ ഇരുളിലേക്കാണ് നയിക്കുന്നതെന്നും, അതിൽ നിന്നും അവരെ മോചിപ്പിക്കാൻ കറകളഞ്ഞ അദ്വൈതമാർഗ്ഗത്തിലൂടെ മാത്രമേ സാധ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മവിദ്യാസംഘം യൂണിറ്റ് പ്രസിഡണ്ട് ടി.പി നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡണ്ട് ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യഭാഷണം നടത്തി. വാർഡ് മെമ്പർ കെ.സി ബിന്ദു
ആത്മവിദ്യാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജയലാൽ, മുൻ പ്രസിഡണ്ട് ഡോ.കുമാരൻ വയലേരി കുമാരൻ,ശശീന്ദ്രൻ പാട്യം ഡോ സചീന്ദ്രനാഥ്, വി.പി. ചാത്തു, സി.കെ ദാമു ദാസൻചോമ്പാല, കെ. കരുണൻ, കോച്ച് ബാലൻ മേസ്ത്രി, സി.കെ. സുകുമാരൻ, സി.കെ.ശേഖരൻ സംസാരിച്ചു. തുടർന്ന് വാഗ്ഭടാനന്ദ വനിത കോൽക്കളി സംഘം അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി.