*ഹിന്ദു ഐക്യം കാലത്തിന്റെ ആവശ്യം: മാഹിയിൽ ഹിന്ദു ഏകതാ സമ്മേളനം*
മാഹി: ഹിന്ദുക്കളുടെ ഐക്യവും അതിന്റെ അനിവാര്യതയും സംബന്ധിച്ച് ദേശീയ നേതാക്കളടക്കമുള്ള നിരവധി പ്രമുഖർ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആർ.എസ്.എസ് ഉത്തരപ്രാന്ത സഹ ബൗദ്ധിക്ശിക്ഷൺ പ്രമുഖ് കെ.എസ്. അനീഷ് കുമാർ പറഞ്ഞു. മാഹി ഹിന്ദു ഏകതാ സമിതി മാഹി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദു ഐക്യം കാലത്തിന്റെ നിർബന്ധിത ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1848-ൽ തന്നെ കാറൽ മാർസ് ഹിന്ദു ഐക്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്ന് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പ്രബന്ധത്തിൽ ഹിന്ദുക്കൾ സംഘടിച്ച് ബ്രിട്ടീഷുകാരെ പുറത്താക്കണമെന്ന് മാർക്‌സ് പറഞ്ഞിട്ടുണ്ടെന്നും, “ഭാരതത്തിലെ ജനങ്ങൾ” എന്ന അർത്ഥത്തിലാണ് ആ പരാമർശമുണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ, സുഭാഷ് ചന്ദ്ര ബോസ് രചിച്ച ദി ഇന്ത്യൻ സ്ട്രഗിൽ എന്ന ഗ്രന്ഥത്തിലും സ്വാതന്ത്ര്യം നേടുന്നതിനായി ഭാരതത്തിലെ ജനങ്ങളെ ഒരുമിച്ച് നിർത്തുന്ന ഘടകം ഹിന്ദുത്വമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി അനുഗ്രഹഭാഷണം നടത്തി. അഡ്വ. അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി തലശ്ശേരി മഠാധിപതി അഭേദാനന്ദപുരി, അഡ്വ. ബി. ഗോകുലൻ, ജനനി പ്രകാശൻ, എ. സുനിൽ എന്നിവർ പ്രസംഗിച്ചു.
കുഞ്ഞിപ്പുര മുക്കിലെ കലാകാരികളുടെ തിരുവാതിരയും മാഹി ശ്രീധരൻ ഗുരിക്കൾ സ്മാരക കളരി അഭ്യാസ പഠനകേന്ദ്രത്തിന്റെ കളരി പ്രകടനവും അരങ്ങേറി. വിവിധ പ്രദേശിക സമിതികൾ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.