പന്ന്യന്നൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു.
പാനൂർ :

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരം ഗ്രാമപ്രദേശങ്ങളിലെ 513 ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിട നിർമ്മാണത്തിന് 55.5 ലക്ഷം രൂപ അനുവദിക്കുന്നതിന്റെ ഭാഗമായി മേലെചമ്പാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2023-24 വർഷത്തിൽ 27.75 ലക്ഷം രൂപയും 2024-25 വർഷത്തിൽ 27.75 ലക്ഷം രൂപയും ലഭിച്ചിരുന്നു. ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ വെൽനസ്സ് ഹാൾ, ഫാർമസി, ഫീഡിങ് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, വിശ്രമ മുറി, ടോയ്ലറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 206 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സ്‌നോയ അധ്യക്ഷയായി. പന്ന്യന്നൂർ എൽ എസ് ജി ഡി അസി. എഞ്ചിനീയർ പി പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മണിലാൽ മാസ്റ്റർ, കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗം പി പ്രസന്ന, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം രാജേഷ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജസീല നൗഷാദ്, കെ പി ലീല ടീച്ചർ, എൻ പി രാജൻ, അംഗങ്ങളായ നസീർ ഇടവലത്ത്, കെ കെ മോഹൻ കുമാർ, എൻ പി രജനി, ടി ഹരിദാസൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം വി ഷീജ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ആർദ്രം ജില്ല നോഡൽ ഓഫീസർ ഡോ. സി പി ബിജോയ്, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ, പന്ന്യന്നൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. പി അശ്വതി ഭാരത്, രാഷ്ട്രീയ പ്രതിനിധികളായ കെ കെ ബാലൻ, കെ പി ഭാർഗവൻ മാസ്റ്റർ, പി കെ ഹനീഫ, പന്ന്യന്നൂർ രാമചന്ദ്രൻ, സന്തോഷ് ഓടക്കാത്ത് എന്നിവർ പങ്കെടുത്തു.