*ജെ ആർ സി ഏകദിന ശില്പശാലയും ആദരായനവും* *സംഘടിപ്പിച്ചു*

ചൊക്ലി :രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും ആദരായനവും പരിപാടി സംഘടിപ്പിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്ത് തച്ചറത്ത് അധ്യക്ഷത വഹിച്ചു.ഇതോടനുബന്ധിച്ച് നടന്ന മോട്ടിവേഷൻ ക്ലാസ്സ് കെ ഐ ലിതേഷ് നയിച്ചു.ഈ വർഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ജെ ആർ സി കൗൺസിലർ സജിത പോരുകണ്ടിയെ ചടങ്ങിൽ ആദരിച്ചു.ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ രചീഷ് , അനുപമ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.. സ്കൂൾ ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ സ്വാഗതവും ജെ ആർ സി ഉപജില്ലാ സെക്രട്ടറി ടി ശ്രീഹരി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: ദീർഘകാലം ജെ ആർ സി കൗൺസിലർ ആയിരുന്ന സജിത പോരുകണ്ടിക്ക് ചൊക്ലി ഉപജില്ലയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് നൽകുന്നു