മാഹി പൊതുമരാമത്ത്: എഞ്ചിനിയർ സലീമിന് യാത്രയയപ്പ് നൽകി

മാഹി പൊതുമരാമത്ത്: എഞ്ചിനിയർ സലീമിന് യാത്രയയപ്പ് നൽകി

മാഹി പൊതുമരാമത്ത് വകുപ്പിൽ 39 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയർ കെ.സി.അബ്ദുൾ സലീമിന്‌ യാത്രയയപ്പ് നൽകി.

മാഹി പൊതുമരാമത്ത് വകുപ്പിൽ 39 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം വിരമിച്ച അസിസ്റ്റന്റ് എഞ്ചിനിയർ കെ.സി.അബ്ദുൾ സലീമിന്‌ യാത്രയയപ്പ് നൽകി. സർവീസിന്റെ തുടക്ക കാലത്ത് പുതുച്ചേരി പാസിക്ക്, കൃഷി വകുപ്പ്, മാഹി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായിരുന്നു ജോലി ചെയ്തത്. 2006 മുതൽ മാഹി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ജൂനിയർ എൻജീനിയറായും 2015 മുതൽ ബിൽഡിംഗ്സ് വിഭാഗം ജൂനിയർ എൻജീനിയറായും ജോലി ചെയ്ത സലിം ബിൽഡിംഗ്സ് വിഭാഗം അസിസ്റ്റൻറ് എൻജീനിയറായിട്ടാണ് വിരമിച്ചത്. മാഹിയിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനത്തിന് മാതൃകാപരമായി നേതൃത്വം നൽകിയ എഞ്ചിനിയർ അബ്ദുൾ സലീമിന് സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന് മാഹിയിലെ കരിയാടൻ ബംഗ്ളാവിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. യാത്രയയപ്പ് ചടങ്ങ് മാഹി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജീനിയർ തുളസിംഗം, ഹെൽത്ത് ഡെ.ഡയറക്ടർ ഡോ.ഇസ്ഹാഖ്, ചീഫ് എഡ്യുക്കേഷനൽ ഓഫീസർ തനൂജ, വൈദ്യുതി വകുപ്പ് അസിസ്റ്റൻറ് എൻജീനിയർ വിനോദ്, കാലിക്കറ്റ് യൂണിവേർസിറ്റി സെനറ്റംഗം ഹാഷിർ അലി, മുൻ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് ഡോ.എം.സി.മോഹൻ, മുൻ റൂഡ് സെറ്റ് ഡയറക്ടർ സി.വി.ജയചന്ദ്രൻ, മുൻ നോർപ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർഭാനു, എം.ആർ.എഫ്.ടി പ്രസിഡണ്ട് എ.കെ.സക്കരിയ, യംഗ്സ്റ്റേർസ് തലശ്ശേരി സെക്രട്ടറി മുഹമ്മദ് നിസാർ, വേക്ക് കണ്ണൂർ സ്ഥാപക പ്രസിഡണ്ട് അബ്ദുൾ കാദർ പനക്കാട്ട്, സാമൂഹ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ, മയ്യഴികൂട്ടം ജനറൽ സെക്രട്ടറി ജിനോസ് ബഷീർ, പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് മുൻ അസിസ്റ്റന്റ് എൻജീനിയർ ദേവദോസ്സ്, എൻ.ഗോപിനാഥ്, . അഷീൻ പനക്കാട്ട്, ഫാറൂക്ക്.കെ.സി സംസാരിച്ചു.