പുതുച്ചേരിയിൽ ഭരണ മാറ്റം ഉറപ്പ് - പദയാത്ര നടത്തുന്നത് എൻ.ഡി.എ.സർക്കാരിൻ്റെ അഴിമതി ഭരണം തുറന്നു കാട്ടാൻ
മാഹി: അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് നടത്തി വരുന്ന പദയാത്രകൾ എൻ.ഡി.എ. സർക്കാരിൻ്റെ അഴിമതിയും, പോരായ്മകളും തുറന്നു കാട്ടാനാണെന്ന് പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ വി.നാരായണ സാമിയും, വി. വൈദ്യലിംഗം എം.പി.യും മാഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. മാഹിയിൽ ബ്ലോക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയിൽ പങ്കെടുക്കുവാനെത്തിയതായിരുന്നു നേതാക്കൾ. പുതുച്ചേരിയിൽ ഭരണമാറ്റം ഉറപ്പാണെന്നും കോൺഗ്രസ്സ് മുന്നണി അധികാരത്തിൽ വരുമെന്നും പറഞ്ഞു.
മാഹിയിൽ നിന്ന് സർക്കാരിന് വരുമാനം കൂടുതൽ ലഭിക്കുന്നു. എന്നാൽ അത്ര പോലും തുക മാഹിക്ക് വേണ്ടി എൻ.ഡി.എ. സർക്കാർ ചെലവാക്കുന്നില്ല.എന്നാൽ കോൺഗ്രസ്സ് ഭരണകാലത്ത് മാഹിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കുടിവെള്ളം മുതൽ ആശുപത്രികൾ, പുഴയോര നടപ്പാത എന്നിങ്ങനെയുള്ള നിരവധി വികസന പദ്ധതികൾ സർക്കാർ കൊണ്ടു വന്നു. പദയാത്രകളിൽ ജനവികാരം മനസ്സിലാവുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ലെന്ന വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഗൗരവമായ നടപടി ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് നിർമ്മിച്ച വ്യാജമരുന്നുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉത്തരപ്രദേശ് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം ചിലരെ അറസ്റ്റ് ചെയ്തെങ്കിലും കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷം അന്വേഷണം മന്ദഗതിയിലായതായി ആരോപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
ഏകദേശം 12 കോടി കൈമാറിയെന്നാരോപിക്കുകയും, ജിഎസ്ടി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ₹20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന വിലയിരുത്തലും ഉന്നയിച്ചു.
ക്ഷേത്രഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഒരു എംഎൽഎ ക്ഷേത്രഭൂമി സ്വന്തമാക്കി വിതരണം ചെയ്തുവെന്നും പിന്നീട് മന്ത്രിയായി നിയമിക്കപ്പെട്ടുവെന്നും ആരോപിച്ചു. കാരക്കലിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ടും സമാന സംഭവങ്ങൾ ഉണ്ടായതായി പറഞ്ഞു. വരുമാന-സർവേ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ തലത്തിലെ ഉത്തരവാദിത്തം പരിശോധിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയ വികസനപദ്ധതികളിൽ 30% കമ്മീഷൻ വാങ്ങപ്പെടുന്നുവെന്നാരോപിച്ചു. ₹1,200 കോടി രൂപയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ₹600–700 കോടി വരെ തട്ടിപ്പ് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 26 അഴിമതി ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി നിവേദനം സമർപ്പിച്ചതായും വ്യക്തമാക്കി. എന്നാൽ ഇതുവരെ നടപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അഴിമതി വിരുദ്ധ നിലപാട് പുതുച്ചേരിയിൽ നടപ്പാകുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്ത് തൊഴിലില്ലായ്മ ഗുരുതര പ്രശ്നമാണെന്നും, യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മീഷൻ ഭരണകൂടമല്ല, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമേളനത്തിൽ
എ.ഐ.സി.സി. സെക്രട്ടറി ഇൻ ചാർജ് ഡോ. അഞ്ജലി നിമ്പലകാർ, മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, എം എൽ എ മാരായ രമേശ് പറമ്പത്ത്, വൈദിനാഥ്, പി.സി.സി.വൈസ് പ്രസിഡൻ്റ് പി കെ ദേവദാസ് ആനന്ദ് ബാബു ,മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻഎന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു