*പെരിങ്ങത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു*

*പെരിങ്ങത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു*
പെരിങ്ങത്തൂർ :

പെരിങ്ങത്തൂർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങുന്നു. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിൻ്റെ പ്രവൃത്തി റവന്യു മന്ത്രി കെ . രാജൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു . കരിയാട് പള്ളിക്കുനി ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എം .എൽ. എ അധ്യക്ഷനായി . പാനൂർ നഗരസഭ കൗൺസിലർമാരായ കോടൂർ ബാലൻ , തൃപ്‌തി വിജയകുമാർ ,കെ . ടി.കെ. ശരണ്യ , വി.വി.ഷഫീക്ക് , എം. ദീപ,
തഹസിൽദാർ എം. വിജേഷ് , കെ.പി. ചന്ദ്രൻ , പി.പ്രഭാകരൻ , കെ.കെ .സൂര്യകാന്ത് , രാഗേഷ് പാറക്കെട്ടിൽ , ബാബു ബാണേമ്മൽ , എൻ.സി ടി വിജയകുമാർ ,ബിനീഷ്
എന്നിവർ സംസാരിച്ചു .


വില്ലേജ് ഓഫീസ് കെട്ടിട പ്രവൃത്തി ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്‌കരിച്ചു .
ചടങ്ങിൽ സ്വാഗതമാശംസി ക്കേണ്ട പാനൂർ നഗര സഭ ചെയർ പേഴ്‌സൺ നൗഷത്ത് കൂടത്തിലിനെ കേവലം ആശംസാ പ്രാസംഗികരിൽ ഉൾപ്പെടുത്തി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് ചടങ്ങ് ബഹിഷ്‌ക്കരിച്ചതെന്ന് നേതാക്കൾ പറഞ്ഞു .
മണ്ഡലം എം പി ഷാഫി പറമ്പിലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും പരാതിയുണ്ട് .