തേക്കുമരം കടത്തിയതായി പരാതി
പാനൂർ പുല്ലൂക്കര മുക്കിൽപീടികയിലുള്ള പെരിങ്ങളം ഹോമിയോ ഡിസ്പെൻസറിയുടെ മുറ്റത്ത് മുറിച്ചു സൂക്ഷിച്ച തേക്ക് മരത്തടി കടത്തിക്കൊണ്ടുപോയതായി പരാതി.
പാനൂർ:
പുല്ലൂക്കര മുക്കിൽപീടികയിലുള്ള പെരിങ്ങളം ഹോമിയോ
ഡിസ്പെൻസറിയുടെ മുറ്റത്ത് മുറിച്ചു സൂക്ഷിച്ച തേക്ക് മരത്തടി കടത്തിക്കൊണ്ടുപോയതായി പരാതി. നഗരസഭയുടെ പിക്കപ്പ് വാനിൽ ഹെൽത്ത് ഇൻസ്പെക്ടറും നാലുപേരും ചേർന്ന് കടത്തി ക്കൊണ്ടുപോയെന്നാണ്
പരാതി. സിപിഐ എം പെരിങ്ങളം ലോക്കൽ സെക്രട്ടറി പി പി
ജാബിർ ചൊക്ലി പൊലീസിലും ഹോമിയോ ഡിസ്പെൻസറിഎച്ച്എംസി അംഗം കെ ബാലൻ നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി. മുറ്റം ഇൻ്റർലോക്ക് ചെയ്യുന്നതിൻ്റെ ഭാഗമായാണ് -35 വർഷത്തിലേറെ പഴക്കമുള്ള തേക്ക് മുറിച്ചത്. മരത്തടി
വ്യാഴം പകൽ പന്ത്രണ്ടോടെ രണ്ടു തൊഴിലാളികൾ വന്നു മുറിച്ച് ചെറുതാക്കിയശേഷമാണ് കടത്തിയത് സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.