*മാഹിയിൽ നടന്ന പത്രസമ്മേളനത്തിൽ പുതുചേരി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ*

*മാഹിയിൽ നടന്ന പത്രസമ്മേളനത്തിൽ പുതുചേരി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ*
മാഹി: പുതുചേരി സംസ്ഥാനത്ത് വ്യാപക അഴിമതിയും ഭരണ അനീതിയും നടക്കുന്നതായി മാഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പുതുച്ചേരി മുൻ മുഖ്യമന്ത്രിമാർ ആരോപിച്ചു.
ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ലെന്ന വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഗൗരവമായ നടപടി ഉണ്ടായിട്ടില്ലെന്ന് പുതുചേരി എം പി വി വൈദ്യലിംഗം.
സംസ്ഥാനത്ത് നിർമ്മിച്ച വ്യാജമരുന്നുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉത്തരപ്രദേശ് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം ചിലരെ അറസ്റ്റ് ചെയ്തെങ്കിലും കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷം അന്വേഷണം മന്ദഗതിയിലായതായി ആരോപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
ഏകദേശം ₹12 കോടി കൈമാറിയെന്നാരോപിക്കുകയും, ജിഎസ്ടി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ₹20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന വിലയിരുത്തലും ഉന്നയിച്ചു.
ക്ഷേത്രഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഒരു എംഎൽഎ ക്ഷേത്രഭൂമി സ്വന്തമാക്കി വിതരണം ചെയ്തുവെന്നും പിന്നീട് മന്ത്രിയായി നിയമിക്കപ്പെട്ടുവെന്നും ആരോപിച്ചു. കാരക്കലിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ടും സമാന സംഭവങ്ങൾ ഉണ്ടായതായി പറഞ്ഞു. വരുമാന-സർവേ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ തലത്തിലെ ഉത്തരവാദിത്തം പരിശോധിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിൽ (PWD) റോഡുകൾ, പാലങ്ങൾ തുടങ്ങിയ വികസനപദ്ധതികളിൽ 30% കമ്മീഷൻ വാങ്ങപ്പെടുന്നുവെന്നാരോപിച്ചു. ₹1,200 കോടി രൂപയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ₹600–700 കോടി വരെ തട്ടിപ്പ് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 26 അഴിമതി ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി നിവേദനം സമർപ്പിച്ചതായും വ്യക്തമാക്കി. എന്നാൽ ഇതുവരെ നടപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അഴിമതി വിരുദ്ധ നിലപാട് പുതുച്ചേരിയിൽ നടപ്പാകുന്നില്ലെന്നും മുൻ മുഖ്യമന്ത്രി വി നാരായണ സ്വാമി വിമർശിച്ചു.
സംസ്ഥാനത്ത് തൊഴിലില്ലായ്മ ഗുരുതര പ്രശ്നമാണെന്നും, യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മീഷൻ ഭരണകൂടമല്ല, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമേളനത്തിൽ
A I C C സെക്രട്ടറി ഇൻ ചാർജ് Dr അഞ്ജലി നിമ്പലകാർ, ഇ വത്സരാജ്, എം എൽ എ രമേശ്‌ പറമ്പത്ത്, വൈദിനാഥ്, പി കെ ദേവദാസ്, ആനന്ദ് ബാബു എന്നിവർ പങ്കെടുത്തു