ഇറാനൊപ്പം കൈകോര്‍ത്ത് ഹിസ്ബുള്ള; ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ സൈന്യം
യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്.
യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്. ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉ ണ്ടായെന്ന് ഇസ്രയേല്‍ സേന പറയുന്നു.ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. ഞായറാഴ്ച ഹിസ്ബുള്ള ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തുവെന്നാണ് ഐഡിഎഫിന്‍റെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വല്യ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേർന്നു നില്‍ക്കുന്നു. ഇസ്രേലിലെ മിസൈല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു, ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം. ബെയ്‌റൂട്ട് ഉള്‍പ്പെടെ ലെബനനില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
വടക്കൻ ഇസ്രയേലിലെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതിനെത്തുടർന്ന് ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് തൊടുത്ത ആയുധം വ്യോമസേന തടഞ്ഞു എന്നും സ്റ്റാൻഡേർഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിരവധി പ്രൊജക്‌ടൈലുകള്‍ തുറന്ന പ്രദേശങ്ങളില്‍ പതിച്ചെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രഹസ്യമായും പരസ്യമായും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഖമനെയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ തിരിച്ചടി തുടരുകയാണ് ഇറാൻ. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ പടിഞ്ഞാറൻ ജറുസലേമില്‍ 9 മരണം സംഭവിച്ചു. അതിനിടെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ഗള്‍ഫ് മേഖലയിലും ഇറാൻ ആക്രമണം തുടരുകയാണ്. ബഹ്റൈനിലെ സല്‍മാൻ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് വൻ തീപിടിത്തമുണ്ടായി. ഇറാനിലെ എംബസി അടച്ച് യുഎഇ നിലപാട് കടിപ്പിക്കുകയാണ്. അതേസമയം ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ് പ്രതികരിച്ചു. ഇറാൻ വലിയ രാജ്യമായത് രണ്ട് സമയമെടുക്കുമെന്നാണ് ട്രംപ് പറയുന്നത്. യുഎസുമായി കൈകോർക്കാൻ സജ്ജമായി ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും രംഗത്തെത്തി.