വാക്ക് ഫോർ പുതുച്ചേരി: കോൺഗ്രസ്സ് പദയാത്ര 28 ന് മാഹിയിൽ

വാക്ക് ഫോർ പുതുച്ചേരി: കോൺഗ്രസ്സ് പദയാത്ര 28 ന് മാഹിയിൽ

പോണ്ടിച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വോക്ക് ഫോർ പുതുച്ചേരി പദയാത്ര 28 ന് മാഹിയിൽ നടക്കും.

പോണ്ടിച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വോക്ക് ഫോർ പുതുച്ചേരി പദയാത്ര 28 ന് മാഹിയിൽ നടക്കും. മൂലക്കടവിൽ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പദയാത്ര 7 മണിക്ക് മാഹി പാറക്കൽ കടപ്പുറത്ത് സമാപിക്കും. എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ, അഴിമതി, സ്വജനപക്ഷപാതം എന്നിവയെക്കുറിച്ച് ജനങ്ങളെ അറിയാക്കാൻ വേണ്ടി മാഹി ബ്ലോക്ക് കോൺഗ്രസ്സ് നടത്തുന്ന പദയാത്രയിൽ കേന്ദ്ര സംസ്ഥാന നേതാക്കളായ മുൻ മുഖ്യമന്ത്രി വി.നാരായണസാമി, കോൺഗ്രസ്സ് പ്രസിഡണ്ട് വി.വൈദ്യലിംഗം എം.പി, മുൻ മന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ എന്നിവർ സംബന്ധിക്കും. വ്യാജ മരുന്ന് നിർമ്മിച്ച ബിജെപി എൻ ആർ കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന നടപടി, ക്രമസമാധാനം തകർക്കുന്ന ബിജെപി മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം എന്നിവ തടയാൻ സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ്സ് നേതാക്കളായ കെ.മോഹനൻ, പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, കെ.പി.രജിലേഷ്, വി.ടി.ഷംസുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.