സമാനതകളില്ലാത്ത സേവാ പ്രവർത്തനം നടത്തിവരുന്ന പ്രസ്ഥാനമാണ് സേവാഭാരതി കെ.വി. രാജീവ്
സമാനതകളില്ലാത്ത സേവനപ്രവർത്തനം നടത്തിവരുന്ന പ്രസ്ഥാനമാണ് സേവാഭാരതി
പാനൂർ:
സമാനതകളില്ലാത്ത സേവനപ്രവർത്തനം നടത്തിവരുന്ന പ്രസ്ഥാനമാണ് സേവാഭാരതി എന്ന് സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ വി രാജീവ് പറഞ്ഞു.തെക്കേ പാനൂർ കിഴക്കേ ചമ്പാട് വയൽഭാഗം ശ്രീവത്സം ഗ്രാമസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവനം എന്നാൽ സേവാഭാരതി എന്നായി മാറിയിരിക്കുന്നു.പ്രളയകാലത്തും കോവിഡ് കാലത്തും ചൂരൽമലയിലും സേവാഭാരതി സഹായത്തിന് എത്തി.ഗ്രാമഗ്രാമാന്തരങ്ങളിൽ സമൂലമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച ഒരു സാഹചര്യമാണ് ഇന്നുള്ളത്.ദേശീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമം പരാജയപ്പെട്ടിരിക്കുന്നു.ദേശീയ പ്രസ്ഥാനങ്ങൾ നിരവധി സഹനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്.ഭാരതത്തിന് മാതൃകയായി സേവാഭാരതിയുടെ കേരളത്തിലെ സംഘടനാ പ്രവർത്തനം വിപുലപ്പെട്ടു.സേവാഭാരതിയെ സമാജം വലിയ പ്രതീക്ഷയോടെ നോക്കി കാണുന്നു.ഭാരതത്തിൻ്റെ മുഖമുദ്ര ത്യാഗവും സേവനവും ആണ്.സേവനമില്ലാത്ത ഭാരതം അതിശൂന്യമാണ്.സേവാഭാരതി സേവന രംഗത്ത് സജീവമായി ഇടപെടുന്ന പ്രസ്ഥാനമാണ്.സേവിത രെ സേവകരാക്കി മാറ്റുന്ന പ്രവർത്തനമാണ് നടത്തിവരുന്നത്.ഇന്നത്തെ സേവിതൻ നാളത്തെ സേവകൻ ആകുന്നു.വികസിത ഭാരതം സാധ്യമാകണമെങ്കിൽ പ്രാദേശിക ജനജീവിതം പുഷ്ടിപ്പെടണം.ഗ്രാമങ്ങളിൽ സാമ്പത്തിക നിലവാരം ഉയരണം സാമൂഹ്യ സുരക്ഷ വേണം.പ്രാദേശിക തലത്തിൽ സമത്വത്തിലേക്ക് വരണം.ഓരോ പ്രദേശവും വികസിതമാകേണ്ടതുണ്ട്.ഇതാണ് പരമവൈഭവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.സ്വയംസേവകരുടെ ഉള്ളിന്റെ ഉള്ളിൽ നിൽക്കുന്ന സേവാഭാവമാണ് നരസേവ നാരായണ സേവ എന്നുള്ളത്.കേരളത്തിൻ്റെ സമസ്ത മേഖലയിലും സേവനത്തിന്റെ ശൃംഖല നിശബ്ദവിപ്ലവമായി സേവാ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്.
ഒറ്റപ്പെടലുകൾ ഉണ്ടായ സമയത്തും മാറ്റിനിർത്തപ്പെട്ട സമയത്തും ശരിയായ പ്രവർത്തനമാണെന്ന് ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച പ്രവർത്തകരുടെ ഇച്ഛാശക്തിയാണ് ഇന്നുണ്ടായ അംഗീകാരം.സമൂഹം സേവാഭാരതിയോടൊപ്പം ആണ്.ശ്രീവത്സം സേവാ കേന്ദ്രം സങ്കടമോചക ആശ്രയകേന്ദ്രമായി മാറും.ഇന്ന് സാമൂഹ്യ അന്തരീക്ഷം മാറിയതായി നമുക്ക് കാണാം.സേവാഭാരതി എല്ലാവരെയും പരിഗണിക്കുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് സംഘ ചാലക് കെ പ്രകാശൻ മാസ്റ്റർ പ്രസംഗിച്ചു. പി.വി പ്രജീഷ് സ്വാഗതവും കെ. പ്രീജിത്ത് നന്ദിയും പറഞ്ഞു.ബലിദാനി അഡ്വ വത്സരാജ് കുറുപ്പിന്റെ സ്മരണാർത്ഥമാണ് സേവാ കേന്ദ്രം നിർമിച്ചത്.പാനൂർ നഗരസഭയിലെ തെക്കേ പാനൂർ വയൽ ഭാഗത്തേയും പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചമ്പാട് പ്രദേശത്തിന്റെയും സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സി. രവീന്ദ്രൻ ( പ്രസിഡൻറ്), പി വി പ്രജീഷ് (സെക്രട്ടറി), പി സുരേന്ദ്രൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ്
സേവകേന്ദ്രം പ്രവർത്തിക്കുന്നത്.സേവാ കേന്ദ്രത്തിലേക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകിയവരെയും ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു.