Latest News From Kannur

പത്ത് ശതമാനം സംവരണം നടപ്പിലാക്കണം : സാഹോദര്യ സമത്വ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി

0

പട്ടികജാതി – വർഗ്ഗ വിഭാഗത്തിന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പത്ത് ശതമാനം സംവരണം ത്രിതലപഞ്ചായത്തുകളിലെ മത്സ രരംഗത്തും അനുവദിക്കണം. പാർലിമെൻ്റ് നിയമസഭാ തിരഞ്ഞടുപ്പുക ളിൽ പത്തുശതമാനം സംവരണം അനുവദിക്കുന്നതുപോലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും ഇത് ബാധകമാക്കണം.

 

പതിനഞ്ചു വർഷം മുൻപു നടന്ന കാനേഷുമാരി കണക്കിൻ്റെ അടി സ്ഥാനത്തിൽ ജനസംഖ്യാനുപാതികമായ സംവരണ സീറ്റുകൾ നിശ്ച യിച്ച രീതി തെറ്റും അശാസ്ത്രീയവുമാണ്.

 

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആകെ സീറ്റിന്റെ പത്തുശ തമാനം സംവരണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും അനുവർത്തി ക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

 

സാഹോദര്യ സമത്വ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ നടത്തിയ ഡോക്‌ടർ ബി.ആർ.അംബേദ്‌കറുടെ 96-ാം പരി നിർവ്വാണ ദിനാചരണത്തിൻ്റെ ഭാഗമായ് നടന്ന യോഗത്തിൽ ജില്ലാ പ്രസി ഡണ്ട് സജീവൻ പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ടി.ഗിരിധരൻ മുഖ്യപ്രഭാഷണം നടത്തി. നാരായണൻ.കെ.കെ, വത്സല.ഇ, വാസന്തി ഗോപാൽ, സി.എച്ച് ദിനേശൻ, രാജൻ കണ്ണാടിപ്പറമ്പ, യു. രാജൻ, ദേവദാസ് മൊറാഴ, കെ.വേ ണുഗോപാൽ, പി.ദേവിലാൽ, പി.പുരുഷോത്തമൻ, സംസ്ഥാനപ്രസിഡണ്ട് കെ.ശശിധരൻ മാസ്റ്റർ, ജില്ലാ സിക്രട്ടറി കെ.രാജേഷ് കുമാർ നന്ദി പറ ഞ്ഞു.

 

 

Leave A Reply

Your email address will not be published.