കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി അമിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേവി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കുമെന്നും വിഷയം അന്വേഷണ പരിധിയിലാണെന്നുമാണ് നേവി നൽകുന്ന വിശദീകരണം. പ്രതിയെ ഇന്ന് 5 മണിയോടുകൂടി ഹാജരാകുമെന്നാണ് കൊച്ചി ഹാർബർ പൊലീസ് അറിയിച്ചിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.