Latest News From Kannur

റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ ഇന്ന് മുതൽ

0

ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ- പൂര്‍വ്വ റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലെ നിയമനത്തിന് ഇന്ന് മുതൽ (നവംബർ 18) അപേക്ഷ നൽകാം.

വിവിധ വിഭാഗങ്ങളിലായി ആകെ 1785 ഒഴിവുകളുണ്ട്. 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസ്/പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഐടിഐ ട്രേഡും വേണം. 2026 ജനുവരി ഒന്നിന് 15നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ‘

മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 17ആണ്. http:/ /rrcser.co.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്.

Leave A Reply

Your email address will not be published.