Latest News From Kannur

ലക്ഷ്യബോധമില്ലാത്തതിന് കാരണം കിനാവുകൾ കാണാത്തത് : സി.വി.രാജൻ

0

മാഹി : കിനാവുകൾ കാണാത്തതാണ് പുതിയ തലമുറക്ക് ലക്ഷ്യബോധമില്ലാതാവാൻ കാരണമെന്നും, പരീക്ഷ ജയിക്കാൻ മാത്രമുള്ള അദ്ധ്യയനം കൊണ്ട് ഉത്തമ പൗരൻമാരെ വാർത്തെടുക്കാനാവില്ലെന്നും പ്രമുഖ പരിസ്ഥിതിപ്രവർത്തകനും, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ സി.വി.രാജൻ പെരിങ്ങാടി അഭിപ്രായപ്പെട്ടു. മാഹി പ്രസ്സ് ക്ലബ്ബം മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പരിസ്ഥിതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഡോ.ബാബുരാജ്, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു. .
അഭിനവ്, സാരംഗ്, അക്ഷര, അവന്തിക, സാനിയ, നൈഹ , സംസാരിച്ചു.

ചിത്രവിവരണം: ശിൽപ്പശാലയിൽ പങ്കെടുത്തവർ പരിസ്ഥിതി പ്രവർത്തകൻ സി.വി.രാജൻ പെരിങ്ങാടിക്കൊപ്പം.

Leave A Reply

Your email address will not be published.