ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജനബോധനയാത്ര സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യുഡിഫ് ഭരണത്തിൽ വരാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ കെ. എ. ലത്തീഫ് മുഖ്യഭാഷണം നടത്തി.
മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് പി. സി. റിസാൽ അധ്യക്ഷത വഹിച്ചു.
പാറക്കൽ അബ്ദുള്ള പതാക പ്രസിഡന്റ് പി. സി. റിസാലിനു കൈ മാറി. കെ. സുലൈമാൻ, റഷീദ് കരിയാടാൻ, കെ. പി. അബ്ദുൽ ഗഫൂർ എന്നിവർ ആശംസ നേർന്നു. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലം സ്വാഗതവും തസരീഫ് എം. കെ. നന്ദിയും പറഞ്ഞു.