തലശ്ശേരി :
കണ്ണൂർ ജില്ല മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ ജില്ലാ തല കായിക മേള എംഎംഎഎ ജില്ലാ രക്ഷാധികാരി വി. ഇ. കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു.
30 വയസ്സ് മുതൽ 95 വയസ്സുവരെ പ്രായമുള്ള നൂറ്റമ്പതോളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 30 വയസ്സ് മുതൽ 5 വയസ്സ് വ്യത്യാസമുള്ള വിവിധ വിഭാഗങ്ങളായാണ് മത്സരം നടന്നത്.
ജില്ല പ്രസിഡന്റ് സോഫിയ വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. മുകുന്ദൻ, കെ. റസാക്ക്, പി. വി. നന്ദഗോപാൽ, ഷമിൻ കെ. കെ., ജി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വി. കെ. സുധി സ്വാഗതവും ടി. കെ. സുഷാനന്ദ് നന്ദിയും പറഞ്ഞു.