മാഹി : ഗുരുധർമ്മ പ്രചരണ സഭയുടെ മാഹി യൂണിറ്റിൻ്റെ ഉദ്ഘാടനം 2025 മെയ് 18 ന് ഞായറാഴ്ച 3 മണിക്ക് മാഹി ശ്രീ നാരായണ ബി. എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ശിവഗിരി ശ്രീനാരായണ സംഘം ട്രസ്റ്റ് ജനറൽ സിക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിക്കും. പി.സി. ദിവാനന്ദൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രമേശ് പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തും. ഇ.വൽസരാജ് പ്രത്യേക ഭാഷണവും അഡ്വ. അശോക് കുമാർ, പ്രബീഷ് കുമാർ, അഡ്വ. വി.പി. സത്യൻ, ടി. സി. അജയകുമാർ, സുനിൽ മാസ്റ്റർ, ചാലക്കര പുരുഷു എന്നിവർ ആശംസാഭാഷണം നടത്തും. സജിത്ത് നാരായണൻ സ്വാഗതവും കെ.പി. പ്രേമചന്ദ്രൻ നന്ദിയും പറയും .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post