മാഹി : മാഹി സി എച്ച് സെന്റർ വർഷംതോറും നടത്തി വരാറുള്ള പുതുച്ചേരി ഗവൺമെന്റ് ക്വാട്ടയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള പഠന ക്ലാസ്സും യാത്രയയപ്പും മാഹി ബിഎഡ് കോളേജിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വക്കേറ്റ് പി. വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ. വി. യൂസുഫ് അധ്യക്ഷത വഹിച്ചു. പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ അഷറഫി ഹജ്ജ് പഠന ക്ലാസ് നിർവഹിച്ചു, പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർ ടി. കെ. വസീം ഹജ്ജുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഹാജിമാർക്ക് നിർദേശം നൽകി.
ഇ. കെ. മുഹമ്മദലി, ബഷീർ കൈത്താങ്ങ്, പെരിങ്ങാടി, മുഹമ്മദ് ഇഫ്തിയാസ്, എം. സി. അഷ്റഫ് എന്നിവർ സംസാരിച്ചു.
എ. വി. അൻസാർ സ്വാഗതവും കെ. അലി ഹാജി നന്ദിയും പറഞ്ഞു.
മുഹമ്മദ് ത്വാഹാ, സി. കെ. റസ്മിൽ, ഷക്കീർ, റിഷാദ് കൂടാളി, മുഹമ്മദ് റംസാൻ എന്നിവർ നേതൃത്വം നൽകി.