Latest News From Kannur

വ്യാപാരി വ്യവസായി ഏകോപനസമിതി മാഹി

0

2024 ഡിസംബർ മൂന്നിന് പള്ളൂർ നാലുതറ മേഖലകളിലുള്ള നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽബോഡി യോഗം കാലത്ത് 9.30ന് രമേശ് പറമ്പത്ത് എം.എൽ.എ പള്ളൂർ A.V.S സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ചും ഡിസംബർ നാലിന് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽബോഡി യോഗം കാലത്ത് 9.30ന് എം.ശിവശങ്കർ എം.എൽ.എ
മാഹി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ചും ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ രണ്ട് മേഖലകളിലും ഉച്ച രണ്ട് മണി വരെ കടമുടക്കമായിരിക്കും.

വ്യാപാര സമൂഹം ഇന്ന് അനുഭവിക്കുന്ന നിരവധി പ്രയാസങ്ങൾ ജനറൽബോഡി യോഗം ചർച്ച ചെയ്യും. ശിപായിമാർ ഭരിക്കുന്ന മാഹി മുൻസിപാലിറ്റിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിക്കും. വ്യാപാരികൾക്കെതിരെ ഏതാനും ചില ബ്യൂറോക്രാറ്റുകളിൽനിന്നും വരുന്ന പീഠനങ്ങൾ യോഗം ചർച്ച ചെയ്യുകയും, വ്യാപാരക്ഷേമനിധി നടപ്പിൽ വരുത്താത്ത പ്രശ്ന‌ം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാറിന് മുമ്പിൽ അവതരിപ്പിച്ചശേഷം പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായിരിക്കും. വരുന്ന രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയേയും യോഗം തിരഞ്ഞെടുക്കും.

മാഹി വിപണി ഊർജ്ജസ്വലമാക്കുന്നതിൻ്റെ പ്രവർത്തനങ്ങളും പ്രത്യേക ചർച്ചക്ക് വിധേയമാക്കും.

ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, ജനറൽ സെക്രട്ടറി ഷാജു കാനം, വൈസ് ചെയർമാൻമാരായ ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ, ട്രഷറർ അഹമ്മദ് സമീർ, സെക്രട്ടറിമാരായ കെ.കെ. ശ്രീജിത്ത്, കെ.പി. അനൂപ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
💐

Leave A Reply

Your email address will not be published.