മയ്യഴി വിമോചന ദിനം: മാഹിയിൽ വിമോചനദിന റാലി നടത്തി

മയ്യഴി വിമോചന ദിനം: മാഹിയിൽ വിമോചനദിന റാലി നടത്തി

മാഹി: മയ്യഴി വിമോചനദിനത്തിൽ ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി സ്റ്റാച്ച്യുവിൽ പുഷ്പാർച്ചനയും തുടർന്ന് വിമോചന റാലിയും അനുസ്മരണവും നടത്തി. മാഹി സ്റ്റാച്ച്യൂവിലെ സ്വാതന്ത്ര്യ സമര സേനാനികളായ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, വിമോചനസമര നായകരായ ഐ.കെ.കുമാരൻ മാസ്റ്റർ, സി.ഇ.ഭരതൻ എന്നിവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ടാഗോർ പാർക്കിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഗാന്ധിയൻ കിഴന്തൂർ പത്മനാഭന്റെ നേതൃത്വത്തിൽ വിമോചനദിന റാലിയും നടത്തി. രക്തസാക്ഷി സ്തുപത്തിൽ നടന്ന അനുസ്മരണ യോഗം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത്, പി.പി.വിനോദൻ, കെ.മോഹനൻ, കെ.ഹരീന്ദ്രൻ, സത്യൻ കേളോത്ത്, എം.എ.കൃഷ്ണൻ സംസാരിച്ചു. വിമോചന ദിന റാലിക്ക് ടി.എം.സുധാകരൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, കെ.എം. പവിത്രൻ, കെ.പി.അശോക്, കെ.കെ.ശ്രീജിത്ത്, സുരേഷ്.കെ, അജയൻ.പി, അലി അക്ബർ ഹാഷിം, അങ്ങാടി പുറത്ത് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.