തലശ്ശേരിയെ പ്രത്യേക ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം
ന്യൂമാഹി : തലശ്ശേരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്നും ഹെറിറ്റേജ് സിറ്റിയായി ഉയർത്തി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും കെ.എം.സി.സി നേതാവുമായ കെ.പി. അബ്ദുൽ ഗഫൂർ (മഹാ ഗഫൂർ) മുഖ്യമന്ത്രി വി.ഡി. സതീശനെ സെക്രട്ടേറിയറ്റിൽ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മുഖ്യമന്ത്രി വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.
തലശ്ശേരി മുനിസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുക, ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കുക, ഫിഷറീസ് ജെട്ടിയും ഫിഷ് മാർക്കറ്റും നവീകരിക്കുക, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പാക്കുക, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് നിവേദനം നൽകിയത്. സി.കെ.പി. റയീസ്, കാദർ മമ്മൂ, ബഷീർ പാനൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.