ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ന്യൂമാഹി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി. കെ. അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതം ആശംസിച്ചു.

പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി വി. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ ജനകീയതയും നിസ്വാർത്ഥമായ പൊതുപ്രവർത്തനവും എന്നും മാതൃകയാണെന്നും, അദ്ദേഹത്തിന്റെ സമർപ്പണബോധവും ജനസേവന മനോഭാവവും കോൺഗ്രസ് പ്രവർത്തകർ സ്വന്തം പൊതുജീവിതത്തിൽ പകർത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറി കവിയൂർ രാജേന്ദ്രൻ 

മുൻ മണ്ഡലം പ്രസിഡന്റ് സി. വി. രാജൻ മാസ്റ്റർ, സജീഷ് എൻ. കെ., കരിമ്പിൽ സുനിൽകുമാർ, സുനിത ശേഖരൻ, എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളും ആശംസകളും അർപ്പിച്ചു.

വാർഡ് പ്രസിഡന്റ് രാജീവ് മയലക്കര നന്ദി രേഖപ്പെടുത്തി.

ബാബു സി., എം. കെ. പവി, ദിവിത കെ. വി., കരിമ്പിൽ അശോകൻ, ശിവരാജ് കരിമ്പിൽ, സി. ടി. പവിത്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.