എൽ. പി വിദ്യാർത്ഥിയുടെ വികൃതിയിൽ കുടുങ്ങി അഗ്നിരക്ഷസേന...
ഇന്ന് രാവിലെ 9:00 മണിയോട് കൂടി നാദാപുരം ഫയർ സ്റ്റേഷനിൽ ഉപ്പയുടെ കൈയും പിടിച്ചു മറ്റേ കൈ തന്റെ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കുടുങ്ങിയ നിലയിൽ വന്ന കുഞ്ഞു മുഹമ്മദ് ഇൻസാഫിനു രക്ഷകരായി നാദാപുരം ഫയർ ഫോഴ്സ്... ഇന്ന് രാവിലെ സ്കൂളിൽ പോകേണ്ട തിരക്കിനിടയിൽ കുട്ടി കാണിച്ച വികൃതിൽ കുടുങ്ങിയത് വീട്ടുകാരും കൂടിയാണ്.. റിംഗ് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് ശ്രദ്ധപൂർവം പരിക്കുകകൾ കൂടാതെ ഉദ്യോഗസ്ഥർ അത് മുറിച്ചു മാറ്റി. തെല്ലു ഭയത്തോടെ വന്ന കുട്ടി ഫയർ ഫോഴ്സ് മാമൻ മാരോടൊക്കെ റ്റാറ്റാ പറഞ്ഞാണ് അവിടെ നിന്ന് പോയത്.....
ചെറിയ കുട്ടികൾ കൈയ്യിൽ സ്റ്റീൽ മോതിരങ്ങൾ, നട്ടുകൾ, അടപ്പുകൾ, ഇട്ടും തലയിൽ പാത്രത്തിൽ കുടുങ്ങിയ നിലയിലും സ്റ്റേഷനിൽ വരുന്നത് നിത്യ സംഭവങ്ങളാണെനന്നും രക്ഷിതാക്കൾ ഇതു ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു..