ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണമനനസത്രം19 ന്

ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണമനനസത്രം19 ന്

മാഹി: കർക്കിടമാസത്തിലെ ഏറ്റവും അമൂല്യവും ശ്രേഷ്ഠവും പഴക്കമുള്ളതുമായ ശ്രീരാമായണത്തെ അധികരിച്ച് ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുമായി ചേർന്ന് ഏകദിന "രാമായണ മനന സത്രം "നടത്തുന്നു.

ജൂലായ് 19 ന് ഞയറാഴ്ച രാവിലെ 9.30 ന് തൃക്കണ്ണാപുരം ക്ഷേത്ര മാതൃസമിയുടെ വിഷ്ണു സഹസ്രനാമ പാരായണം 

10 മണിക്ക് വികാസ് നാരോൺ രാമായണ വിചിന്തനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

11.30 ന് "ദാസോസ്മി കോസലേന്ദ്രസ്യ " എന്ന വിഷയത്തെക്കുറിച്ച് അദ്ധ്യാത്മിക പ്രഭാഷകസംഘo ജില്ല ജോ:സിക്രട്ടറി പ്രകാശൻ മേലൂർ സംസാരിക്കും.

ഒരു മണിക്ക് പ്രസാദസദ്യ

2 മണിക്ക് രാമൻ എങ്ങിനെ ധർമ്മവിഗ്രഹമായി: രഞ്ചൻ കായനാടത്ത് സംസാരിക്കും

3.30 ന് രാമായണത്തിൻ്റെ ഭക്തിസാധന എന്ന വിഷയത്തിൽ അനിൽ തിരുവങ്ങാട് സംസാരിക്കും.
5.30 ന്സർവ്വൈശ്വര്യ പൂജയും ഉണ്ടായിരുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു