ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക്: സ്പോട്ട് അഡ്മിഷൻ ജൂലൈ 20 ന്
മാഹി ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജിലെ ഒന്നാംവർഷ എൻജിനീയറിംങ്ങ് ഡിപ്ലോമ കോഴ്സുകളിൽ നോൺ റസിഡന്റ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 20 ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകളുമായി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.