ചെറുകല്ലായിൽ അറവു മാലിന്യം തള്ളൽ: കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ

ചെറുകല്ലായി അഗ്രികൾച്ചറൽ നഴ്സറിയുടെയും ടി.വി.റിലേ സ്റ്റേഷൻ റോഡിന്റെയും സമീപത്ത് സ്ഥിരമായി അറവ് മാലിന്യം തള്ളുന്നതിനെതിരെ പരാതിയുയായി പ്രദേശവാസികൾ രംഗത്ത്. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തി നടത്തുക, മാലിന്യം തള്ളരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, സ്ഥിരമായി പോലീസ്, മുനിസിപ്പൽ പട്രോളിംഗ് നടത്തുക, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി അടിയന്തിരമായി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മാലിന്യം തള്ളുന്നയാളുടെ ഫോട്ടോയും വിഡിയോയും വണ്ടി നമ്പറും പരാതിയോടൊപ്പം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതി കർശന നടപടി സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ചെറുകല്ലായി പ്രദേശവാസികൾ ചേർന്നാണ് മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ, പോലീസ് സബ്ബ് ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകിയത്.