ചാലക്കര പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

2025-2026 സി.ബി.എസ്.സി. പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളേയും, പുതുച്ചേരിയിൽ വച്ചു നടന്ന എൻ.സി.സി.ക്യാമ്പിൽ ഓവറോൾ വിജയം നേടിയ വിദ്യാർത്ഥികളേയും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ അനുമോദിച്ചു . ലഭിച്ച നേട്ടങ്ങളേക്കാളുപരി ഉത്തമ  പൌരൻമാരായി മാറാനും ലഹരി എന്ന വിപത്തിനെതിരായി പോരാടാനും വിദ്യാർത്ഥികൾ തയ്യാറാവണമെന്നു അമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷനും സാഹിത്യകാരനുമായ ഉത്തമരാജ് മാഹി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. പ്രഥമാധ്യാപകൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു അഡ്വ: എ.പി.അശോകൻ മുഖ്യ പ്രഭാഷണവും നടത്തി സഹപാഠി ജനറൽ സെക്രട്ടറി കെ.വി.സന്ദീവ്, എസ്.എം.സി.ചെയർപേഴ്സൺ  കെ. എൻ സിനി എന്നിവർ ആശംസയും നേർന്നു. പരേതയായ കെ.ശാന്തയുടെ പാവനസ്മരണക്കായ്  ഷീബ അശോകനാണ് അനുമോദന ചടങ്ങിനുള്ള ഉപഹാരം സ്പോൺസർ ചെയ്ത്.