വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കുളിൽ നിന്നുംപത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളേയും, പുതുച്ചേരിയിൽ വച്ചു നടന്ന എൻ.സി.സി.ക്യാമ്പിൽ ഓവറോൾ വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.

ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കുളിൽ നിന്നും
പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളേയും, പുതുച്ചേരിയിൽ വച്ചു നടന്ന എൻ.സി.സി.ക്യാമ്പിൽ ഓവറോൾ വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മാഹി വിദ്യാഭ്യാസ മുൻ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി നിർവ്വഹിച്ചു. പ്രഥാനാധ്യാപകൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:എ.പി.അശോകൻ മുഖ്യ ഭാഷണം നടത്തി. കെ.വി.സന്ദീവ്, കെ.എൻ.സിനി സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പരേതയായ കെ.ശാന്തയുടെ പാവനസ്മരണക്കായ് ഷീബ അശോകൻ സ്പോൺസർ ചെയ്തു.