മിഥുനമാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി ആചരിച്ചു.

മിഥുനമാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി ആചരിച്ചു.

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മിഥുനമാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി ആചരിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണം, നാഗപൂജ എന്നിവയ്ക്ക് ശേഷം പ്രസാദ ഊട്ടും നടന്നു.

ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.

അടുത്ത ആയില്യംനാൾ ആഘോഷം ആഗസ്റ്റ് 12-ന് നടക്കും.

ജൂലൈ 17 മുതൽ ആഗസ്റ്റ് 17 വരെ ക്ഷേത്രത്തിൽ രാമായണമാസാചരണവും നടക്കും. എല്ലാ ദിവസവും രാവിലെ 6.30-ന് ഗണപതി ഹോമവും വൈകിട്ട് 5.30-ന് രാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.