Latest News From Kannur

ധർണ്ണ സമരം സംഘടിപ്പിച്ചു

0

മാഹി: പുതിയ പെൻഷൻ സമ്പ്രദായം നിർത്തലാക്കുക, എട്ടാം ശമ്പളം കമ്മീഷന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ വ്യാപകമായി നടക്കുന്ന സമരത്തിന് പിൻതുണയുമായി കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ധർണ്ണാ സമരം സംഘടിപ്പിച്ചു. മാഹി സിവിൽ സ്റ്റേഷന്റെ മുൻപിൽ നടന്ന ധർണ്ണ സമരംകൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു പി കെ രാജേന്ദ്രകുമാർ,കെ എം പവിത്രൻ, കെ പ്രശോഭ്, എൻ മോഹനൻ, ജെയിംസ് സി ജോസഫ് എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.