മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി ഇന്ന് അടച്ചു. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാൻ സൗകര്യമൊരുക്കും. ഏപ്രിൽ 29 മുതൽ മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണംഏർപ്പെടുത്തിയിരിക്കുകയാണ്.റോഡിലെ ടാറിംഗ് ഇളക്കുവാനുള്ള ജോലി ആരംഭിച്ചു എക്സ്‌പൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിംഗ് ചെയ്‌തു യോജിപ്പിക്കുവാനുള്ള ജോലിയും നടക്കും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ലോക്കൽ ബസുകൾ ഇരുഭാഗത്ത് നിന്നും പാലം വരെ മാത്രമാണുണ്ടാവുക