മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നു കൊടുക്കാനിരിക്കെ ന്യൂ മാഹി പെരിങ്ങാടി റെയിൽവെ ഗെയിറ്റിൽ ഗതാഗതക്കുരുക്ക് മുറുകിയേക്കുമെന്നാണ് കണക്ക് കൂട്ടൽ. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പാതയിലെ ഏക ജംഗ്ഷൻ പെരിങ്ങാടി ഗെയിറ്റിന് തൊട്ടകലെ ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിന് സമീപമാണ്. ബൈപ്പാസിൽ നിന്ന് മാഹി ടൗണിലേക്ക് പ്രവേശിക്കുവാനുള്ള വഴിയാണിത്. പെരിങ്ങാടി റെയിൽവെ ഗെയിറ്റ് വഴി ചൊക്ലി ,പള്ളൂർ ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.പുതിയ പാതയിൽ നിന്ന് ഇറങ്ങുന്ന വാഹനങ്ങൾ കൂടി ചേരുമ്പോൾ ഗെയിറ്റ് അടഞ്ഞ് കിടക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവും.വൈകുന്നേരങ്ങളിൽ രണ്ട് ട്രെയിനുകൾ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് ഒരേ സമയം കടന്നു പോകുമ്പോൾ 15 മിനുട്ടോളം പെരിങ്ങാടി ഗെയിറ്റ് അടച്ചിടും. സ്കൂൾ വിട്ട നേരമായ വൈകുന്നേരങ്ങളിൽ ചെറു വാഹനങ്ങളും കൂടുതലുണ്ടാകും.
പെരിങ്ങാടി ഗെയിറ്റിൽ മേൽപ്പാലം പണിയാനുള്ള പദ്ധതികളൊന്നും നിലവിലില്ല – ഈ മാസം അവസാനം മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പാത ഗതാഗതത്തിന് തുറന്നു കൊടുത്തേക്കുമെന്ന സൂചനയുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.