സംസ്കാരത്തിന്റെ ഭാഗമാണ് പാട്ടുകൾ വർഷങ്ങൾക്ക് മുമ്പുള്ള പാട്ട് ഇപ്പോഴുള്ള യുവതലമുറ പാടുന്നത് അതിന്റെ മഹത്വം മനസ്സിലാകുന്നു എന്ന് ഗാന രചയിതാവ് ഇ വി വത്സൻ വടകര
ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു . ക്ഷേത്ര ഖജാൻജി പി വി അനിൽകുമാർ ഉപഹാരം നൽകി. ചടങ്ങിൽ വച്ചു ഉത്തര മേഖല ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വായനശാല ഖജാൻജി രൂപേഷ് ബ്രഹ്മം റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് ടീം ഡാഫോഡിൽസിന്റെ ഗാനമേളയും അരങ്ങേറി.