മാഹി ഇന്ദിരാഗാന്ധി പൊളിടെക്‌നിക്ക് കോളേജിൽ 2002–2005 കാലഘട്ടത്തിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ, ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടി. “തുടരും ഈ കൂട്ട്” എന്ന പേരിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം മാഹി തീർത്ഥ ഇന്റർനാഷണലിൽ വിപുലമായ രീതിയിലാണ് നടന്നത്.
കടന്നു പോയ ആ സുവർണകാല കോളേജ് ജീവിതത്തിന്റെ ഓർമ്മകൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെച്ച ചടങ്ങ്, പഴയ സൗഹൃദങ്ങൾ പുതുക്കിയ ഒരു ഹൃദയസ്പർശിയായ അനുഭവമായി. പോണ്ടിച്ചേരിയിലെ വിവിധ കോളേജുകളിലേക്ക് സ്ഥലം മാറിപ്പോയ അന്നത്തെ അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇവർക്കെല്ലാം ഇത് ഒരു ഓർമ്മപുതുക്കലിന്റെ ആഘോഷമായി മാറി.
സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുമിച്ച് അവരുടെ അധ്യാപകരെയും സപ്പോർട്ടിങ് സ്റ്റാഫുകളെയും ആദരിച്ചു. കോളേജിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, ഈ അലൂമിനി കൂട്ടായ്മയുടെ ഫണ്ടിൽ നിന്ന് വാങ്ങിയ ടെലിവിഷൻ, ഇൻസ്ട്രുമെന്റഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിങ് വിഭാഗം മേധാവി ഡെൽക്കോസ്ന് മുഹമ്മദ് ഷഫീർ ഔപചാരികമായി കൈമാറി.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കമിട്ടു. വിദേശങ്ങളിൽ നിന്നും നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികളും അധ്യാപകരും വീഡിയോ കോൺഫറൻസിലൂടെ പരിപാടിയുടെ ഭാഗമായത് സംഗമത്തിന് കൂടുതൽ മിഴിവേകി.
സജിന രാജ്, രൂപ എം.എം., മൂന്നാറാണി, സന്ദീപ് ദാസ്, ജെസ്ന, സുബീഷ് ചാരോത്ത്, ജിത്തു കൊടുവള്ളി എന്നിവർ പരിപാടിയുടെ മേൽനോട്ടം വഹിച്ചു.
ചടങ്ങിൽ സന്ദീപ് ഇ.കെ. സ്വാഗതവും സനീഷ് പനങ്ങാട്ടിൽ നന്ദിയും പറഞ്ഞു.
സൗഹൃദവും ഓർമ്മകളും ചേർന്ന ഈ സംഗമം, “തുടരും ഈ കൂട്ട്” എന്ന പേരിനെ അർത്ഥവത്താക്കുന്ന രീതിയിലാണ് സമാപിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post