തലശ്ശേരി:
മുൻ ധർമ്മടം എംഎൽഎ
കെ. കെ. നാരായണൻ (77) അന്തരിച്ചു
മുണ്ടലൂർ എൽ പി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ട് എൻ എസ് എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്സ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരളശ്ശേരി
എകെജി സ്മാരക ആസ്പത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനവിതരണവും നിർവഹിച്ചിരുന്നു. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
ഇന്നലെ തൃശൂരിൽ നടന്ന ‘ സഹകരണ വാരാഘോഷം ചടങ്ങിൽ പങ്കെടുത്ത് രാത്രി മടങ്ങിയെത്തിയത്. സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയാണ് അദ്ദ്യേഹം.സി പി ഐ എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post