മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഒപി വിഭാഗം കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും,പഞ്ചകർമ്മ യൂണിറ്റ് നിർമ്മാണത്തിന്റെ തറക്കല്ലിടലും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ.കൈലാസ നാഥൻ നിർവഹിച്ചു.
മാഹി : ആയുർവേദം പരമ്പരാഗത ജ്ഞാനം മാത്രമല്ല അതിലേറെ അടിസ്ഥാനസംരക്ഷിച്ചുകൊണ്ട് നൂതന ഗവേഷണത്തിൽ ആധുനിക സൗകര്യങ്ങളെ കൈകോർത്ത്പുത്തൻ ആരോഗ്യ ദർശനങ്ങൾ ലഭ്യമാകും.
ആയുർവേദം ഇന്ന് പൂർണ്ണ രക്ഷാമാർഗ്ഗം ആയി പ്രവർത്തിച്ചുവരികയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പുതുച്ചേരി സ്പീക്കർ ആർ. സെൽവം അധ്യക്ഷത വഹിച്ചു.
മാഹി എംഎൽഎ രമേശ് പറമ്പത്ത്,
പുതുച്ചേരി ഡെവലപ്മെന്റ് കമ്മീഷണർ സെക്രട്ടറി കൃഷ്ണ മോഹൻ ഉപ്പ് ഐ എ എസ്.,
പുതുച്ചേരി ഹെൽത്ത് സെക്രട്ടറി ചൗധരി മുഹമ്മദ് യാസീൻ ഐഎഎസ്,
മാഹി പോലീസ് സൂപ്രണ്ട് ഡോക്ടർ വിനയകുമാർ ഗാഡ്ഗേ, ഐ എ എസ്,
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റ് ഡി. മോഹൻകുമാർ,
ഡയറക്ടർ ഓഫ് ആയുഷ് പുതുചേരി ഡോക്ടർ എസ്.ഇന്ദിര, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഡോക്ടർ സി.ഉദയകുമാർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കുബേർ ശങ്ക് നന്ദിയും പറഞ്ഞു.