കണ്ണൂർ :
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ [ ഡി കെ ടി എഫ് ] കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു . 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കണ്ണൂർ കാൾടെക്സിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് യു . വി. ദിനേശ് മണി ഉദ്ഘാടനം ചെയ്യും . ജില്ല പ്രസിഡണ്ട് വള്ളിൽ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടത്തുന്ന ധർണ്ണാ സമരത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. പി. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.