പാനൂർ:
കുന്നോത്തുപറമ്പ് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി ഒന്നാം വർഷ പ്രൊജക്ടുകൾക്ക് അന്തിമരൂപം നൽകുന്നതിന്നു വേണ്ടി കുന്നോത്തുപറമ്പ് എൽപി സ്കൂളിൽ നടന്ന വികസന സെമിനാർ കെ. പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കുതിച്ച് ചാട്ടം ഉണ്ടാക്കാൻ പഞ്ചായത്ത് മെമ്പർമാർക്ക് വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് കെ. പി. മോഹനൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഫസീല അധ്യക്ഷയായ യോഗത്തിൽ പഞ്ചായത്തിൻ്റെ വികസന കാഴ്ചപ്പാടും നയസമീപനവും വൈസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ അവതരിപ്പിച്ചു . കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജിഷ കെ., മെമ്പർ ഉഷ എം., സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. കെ. മുഹമ്മദലി, സമീറ കെ. പി, ലിബിഷ എ. പി, സെക്രട്ടറി എൻ. കെ. സാഗർ തുടങ്ങിയവർ സംസാരിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. പി. ശ്രീവത്സൻ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.