Latest News From Kannur

നൈപുണ്യ വികസന ശില്പശാല സമാപിച്ചു.

0

മയ്യഴി: മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് സസ്യ ശാസ്ത്ര വിഭാഗം എസ്.ബി.ഐ മാഹിയുടെ സഹകരണത്തോടെ നടത്തിയ സപ്ത ദിന നൈപുണ്യ വികസന ശില്പശാല സമാപിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസന്റെ അധ്യക്ഷതയിൽ എസ്ബിഐ മാഹി ചീഫ് മാനേജർ ശരണ്യ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഗിരീഷ് കുമാർ സ്വാഗതവും ഡോ. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. ഷിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബോട്ടണി മേധാവി ഡോ. ജി പ്രദീപ്കുമാർ, ഹിന്ദി മേധാവി ഡോ. മഞ്ജുള എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.