ചൊക്ലി : രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ വിരമിക്കുന്ന അധ്യാപകരായ മിനി കല്ലിൽ, സജിത പോരു കണ്ടി, അനധ്യാപകരായ എം. വി. ശ്രീജൻ , എം.വി. ഷീല എന്നിവർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും സംഘടിപ്പിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. പി. സജിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും കവിയുമായ കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്ത് തച്ചറത്ത് സ്വാഗതം പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം സ്കൂൾ മാനേജർ കെ. പ്രസീത് കുമാറും സംസ്ഥാന തല മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ഉപഹാരം ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. എ. ബാബുരാജും നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ ജനീബ, പ്രഥമാധ്യാപിക എൻ. സ്മിത ഉപ പ്രഥമാധ്യാപകൻ കെ. ഉദയകുമാർ, മദർ പിടിഎ പ്രസിഡണ്ട് എൻ. ഹാജിറ, മുൻ പ്രഥമാധ്യാപകൻ കെ. ഹരീന്ദ്രനാഥ്, സ്റ്റാഫ് സെക്രട്ടറി എ. രചീഷ് എന്നിവർ ആശംസകൾ നേർന്നു. സജിത പോരുകണ്ടി, എം. വി. ഷീല എന്നിവർ മറുപടി ഭാഷണം നടത്തി. യാത്രയയപ്പ് കമ്മിറ്റി കൺവീനർ കെ. ഷൺമുഖൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.