Latest News From Kannur

നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനായി: രമേശ് പറമ്പത്ത് എം എൽ എ

0

മാഹി : പിന്നിട്ട നാല് വർഷക്കാലം മയ്യഴി കൈവരിച്ചത് ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ സമ്പൂർണ്ണമായ പൂർത്തീകരണമാണെന്ന് രമേശ് പറമ്പത്ത് എം എൽ എവാർത്താസമ്മേളനത്തിൽ അറിയിച്ചു.
മയ്യഴിക്കാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന മദർ തെരേസ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോളജ് നവമ്പർ14ന് പുതുച്ചേരി ലെഫ്റ്റ്നറ്റ് ഗവർണർ. കെ. കൈലാസനാഥൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് എംഎൽഎ. പറഞ്ഞു. പിഡബ്ല്യുഡി മന്ത്രി കെ. ലക്ഷ്മി നാരായണൻ, സ്പീക്കർ ആർ. സെൽവം തുടങ്ങിയവർ സംബന്ധിക്കും.
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ യൂണിറ്റും, ചാലക്കരയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ 6.47 കോടി ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗവർണർ നിർവഹിക്കും.
മാഹി ഗവ: ജനറൽ ആശുപത്രിയിലെ ക്യാമ്പസിൽ പുതുതായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനവുംനിർവഹിക്കുന്നുണ്ട്. അതോടൊപ്പം ആധുനിക ശാസ്ത്രക്രിയകൾക്ക് ആവശ്യമായ C – Am മിഷൻ ജനങ്ങൾക്ക് തുറന്നുകൊടുക്കും.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊലീസ് സൂപ്രണ്ട് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ലഫ്: ഗവർണ്ണർ നിർവ്വഹിക്കും. വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടന്ന സ്വപ്ന പദ്ധതിയായ പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടന്നു വരികയാണ്.
മാഹി ജനറൽ ആശുപത്രിയോട് ചേർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ച് പോയ ട്രോമാകെയർ യൂണിറ്റിന്റെ ബഹുനില കെട്ടിട നിർമ്മാണവും നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 7.50 കോടി രൂപയുടെ പ്രവർത്തനം നടന്നുവരികയാണെന്ന് എം എൽ എ വ്യക്തമാക്കി.
നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന മാഹി ഹാർബർ കേരള ഹാർബറിംഗ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻറ് ഡിപിആർ പുതുച്ചേരി ഫിഷറീസ് ഡിപ്പാർട്ട്മെൻറിന് കൈമാറിയതിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
മാഹിയിലെ വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാഹിഗവ: ആശുപത്രിയിൽ കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനം മാഹിയിൽ നടന്നുവരികയാണ്.
ഒരു കോടി 75 ലക്ഷം രൂപ ചെലവിൽ ആധുനിക ലാബിന്റെ നിർമ്മാണവും നടന്നുവരികയാണ്.
പള്ളൂർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടി പൂർത്തിയായിരിക്കുകയാണ്. ഡിസംബറിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആശുപത്രിയുടെ തറക്കല്ലിടും.
മുലക്കടവ് മുതൽ പൂഴിത്തല വരെയുള്ള മുനിസിപ്പൽ റോഡുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ശക്തമായ മഴ കാരണം പ്രവർത്തനം നടത്താൻ സാധ്യമായിരുന്നില്ല.
എംഎൽഎ ഫണ്ടും എംപി ഫണ്ടും ടൈഡ് ഫണ്ടും നബാർഡ് ലോണും ചേർത്ത് പത്തര കോടി രൂപയുടെ പ്രവർത്തനമാണ് കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നും നടന്നുവരുന്നത്.
ഈ വർഷം എംഎൽഎ ഫണ്ടും ടൈഡ് കൊണ്ടും ചേർന്ന് ആറു കോടി 80 ലക്ഷം രൂപയുടെ പ്രവർത്തനവും, അടുത്തവർഷം മാർച്ച് ആകുമ്പോഴേക്കും പൂർത്തിയാക്കാൻ സാധ്യമാകും.
മാഹി സെമിത്തേരി റോഡിലെ നവീകരിച്ച വാതക ശ്മശാനത്തിന്റെ പ്രവർത്തനം പൂർത്തിയായിരിക്കുകയാണ്. മാഹിയുടെ പൊതു ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സാധ്യമായിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആവശ്യമായ ലിഫ്റ്റും ജനറേറ്ററും സ്ഥാപിക്കാനും, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനും സാധ്യമായിട്ടുണ്ടെന്നും, കഴിഞ്ഞ തെരത്തെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും ഇതോടെ നിറവേറ്റപ്പെടുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് എംഎൽ.എ.അറിയിച്ചു.

Leave A Reply

Your email address will not be published.