Latest News From Kannur

പിതാവിന്റെ ചിതാഭസ്മം മയ്യഴിയിലൊഴുക്കി ശ്യാമളൻ മടങ്ങി

0

മാഹി: അന്തരിച്ച പിതാവിന്റെ ആ ഗ്രഹപ്രകാരം മയ്യഴിക്കടലിൽ ചിതാഭസ്മം ഒഴുക്കി മകനും പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമള ൻ. ജനിച്ചുവളർന്ന മയ്യഴിയിലെ നെല്ലിയാട്ട് തറവാട്ടിലെത്തിയാണ് അധികമാരുമറിയാതെ പിതാവ് നെല്ലിയാട്ട് കുറുന്താടത്ത് ഡോ.ശ്യാമളന്റെ(88) ചിതാഭസ്മം നിമഞ്ജനം ചെയ്തത്. അരനൂറ്റാണ്ടിന് ശേഷമാണ് പിതാവിന്റെ അന്ത്യാഭിലാഷ പൂർത്തികരണത്തിന് മാത്രമായി ലോകപ്രശസ്ത സംവിധായകൻ ജ ന്മനാട്ടിലെത്തിയത്. മനോജിന്റെ ശൈശവ കാലം മയ്യഴിയിലായിരുന്നു. പിന്നീട് മദിരാശിയിലേക്കും .

മനോജ് നൈറ്റ് ശ്യാമളൻ ചിതാഭസ്മം നിമഞ്ജനം ചെയ്ത മയ്യഴി കടലോരത്ത് നിന്നും മടങ്ങുന്നു. അമേരിക്കയിലേക്കും മാറുകയായിരുന്നു. പിതൃസഹോദരിമാരും മക്കളും ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന ലെ മയ്യഴിയിലെത്തിയിരുന്നു. കഴി ഞ്ഞ നവംബർ 6 നാണ് മനോജിൻ്റെ പിതാവ് ഡോ. ശ്യാമളൻ (88) യു.എസിൽ അന്തരിച്ചത്. മലബാറിലെ തിയ്യ സമൂഹത്തിന്റെ തായ് വേരുകൾ തേടി ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹം ‘മലബാറിലെ തിയ്യർ’ എന്ന ഗ്രന്ഥത്തി ലൂടെ തിയ്യ സമൂഹം കിർഗിസ്ഥാനി ൽ നിന്ന് പലായനം ചെയ്തുവന്നവരാണെന്നു സമർത്ഥിച്ചിരുന്നു.

Leave A Reply

Your email address will not be published.