Latest News From Kannur

മാഹി റെയിൽവേ സ്റ്റേഷൻ -കതിരൂർ, മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് സർവീസ് ആരംഭിച്ചു

0

മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും കതിരൂർ വരെ മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.

റൂട്ട് : റെയിൽവേ സ്റ്റേഷൻ,മാഹിപ്പാലം, പള്ളൂർ, പന്തക്കൽ, ചമ്പാട്, പൊന്ന്യം പാലം, കക്കറ ,കതിരൂർ .

ബസ് സമയക്രമം:

രാവിലെ 7.15 മൂലക്കടവ്

മാഹി റെ.സ്റ്റേഷൻ : 12:15 pm 6:45 pm

കതിരൂർ : 7:45 am-2:05 pm – 7:45 pm

മാഹിയിൽ നിന്നും മഞ്ചക്കൽ ബോട്ട് ഹൗസ് – റെയിൽവേ സ്റ്റേഷൻ – അഴിയൂർ വഴി മോന്താൽപ്പാലം, തീരദേശ റോഡ് വഴി പെരിങ്ങാടി-ചൊക്ളി – പള്ളൂർ -മാഹി റൂട്ട് തിരിച്ചും ആരംഭിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ആ റൂട്ട് വഴി ബസ് സർവീസ് ആരംഭിച്ചാൽ ടൂറിസം മേഖലയിലും ഉണർവുണ്ടാകുമെന്നും, മോന്താൽ ഭാഗത്തുള്ളവർക്ക് ഉപകാരപ്രദമാവുമെന്നുമാണ് കണക്ക് കൂട്ടൽ.

Leave A Reply

Your email address will not be published.