ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏത് അവസരത്തിലും ഇന്ത്യയ്ക്കു മേലുള്ള തീരുവ കുത്തനെ ഉയര്‍ത്താന്‍ സാധിക്കുമെന്നും അമേരിക്കയുടെ വ്യാപാര-ഊര്‍ജ്ജ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കില്‍ അധിക നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമെന്നും തീരുവ ‘വളരെ വേഗത്തില്‍’ ഉയര്‍ത്താന്‍ തനിക്ക് കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വളരെ നല്ല മനുഷ്യന്‍’ എന്ന് പ്രശംസിച്ചെങ്കിലും, വ്യാപാര കാര്യങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളില്‍ താന്‍ സന്തോഷവാനല്ലെന്ന് ട്രംപ് വ്യക്തമാക്കി. ‘മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു.’എന്ന് ട്രംപ് പറഞ്ഞു. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവകളാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് പ്രധാന കാരണം എന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
Sign in
Sign in
Recover your password.
A password will be e-mailed to you.