Latest News From Kannur

അറവിലകത്തുപാലത്തു നിന്നും മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബസ് സർവീസ് ആരംഭിച്ചു

0

മാഹി:
അറവിലകത്തുപാലത്തു നിന്നും മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരം ലഭിച്ചത്.
ബസ് സർവീസ് ആരംഭിച്ച അവസരത്തിൽ നന്മ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷനും പ്രദേശവാസികളും ചേർന്ന് ബസിന് സ്വീകരണം നൽകി. പുതിയ സർവീസ് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന പ്രതീക്ഷയാണ്.
ബസ് സമയക്രമം:
രാവിലെ 8.00 – പള്ളൂർ വഴി പന്തക്കൽ
വൈകുന്നേരം 4.00 – പള്ളൂർ വഴി തലശ്ശേരി
വൈകുന്നേരം 3.25 – തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലം
രാത്രി 7.10 – തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലം.

പുതിയ സർവീസ് പ്രദേശത്തിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും ജനജീവിതത്തിന് കൂടുതൽ സൗകര്യം ഒരുക്കുമെന്നും നാട്ടുകാർ അറിയിച്ചു.

Leave A Reply

Your email address will not be published.