Latest News From Kannur

*ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ*

0

പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിലായി. തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ളയാണ് (63) പൊലീസ് പിടിയിലായത്. മംഗലാപുരം ഉള്ളാളിനടുത്തുള്ള ബന്തർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാനൂരിനടുത്ത എലാങ്കോട് മഹാവിഷ്ണുക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, കോയിമ്പിൽ പള്ളിയറ ക്ഷേത്രം എന്നി ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാൾ.

 

 

 

 

 

Leave A Reply

Your email address will not be published.